ചങ്ങരംകുളം:ആലങ്കോട് ആര്യങ്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച ആഘോഷിച്ചു. പുലർച്ച 4.30 ന് പ്രത്യേക പൂജകൾക്ക് മേൽശാന്തി കുറുവ മന അർജ്ജ്യൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. എട്ടിന് പറവെപ്പ്, ഉച്ചക്ക് ശേഷം മൂന്നിന് മേതൃകോവിൽ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ആന എഴുന്നെള്ളിപ്പും നടന്നു,തുടർന്ന് വൈകുന്നേരം വിവിധ സ്ഥലങ്ങളിൽ നിന്ന് വരവുകൾ ക്ഷേത്ര മൈതാനത്ത് എത്തി,തുടർന്ന് ഫാൻസി വെടിക്കെട്ടും തായമ്പക, രാത്രിയിൽ സോപാനം സന്തോഷിനെ ആദരിക്കൽ, 9.30 ന് ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കലാ കൈരളിയുടെ മെഗാ ഷോയും ഉണ്ടായി.