ചങ്ങരംകുളം:പെരുമുക്ക് കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു.ഞായറാഴ്ച പുലർച്ച നാലിന് നടന്ന പ്രത്യേക പൂജകൾക്ക് മേൽശാന്തി ഏഴികോട്ടില്ലം പരമേശ്വരൻ ഇളയത് കാർമ്മികത്വം വഹിച്ചു.ശേഷം 8.30 മുതൽ പറവെപ്പ് നടന്നു.തുടർന്ന് പാന എഴുന്നെള്ളിപ്പും നടന്നു.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തോട് കൂടി ഗജവീരൻ്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ്, തുടർന്ന് നാടൻ കലാരൂപങ്ങളുടെ വരവും ‘വൈകുന്നേരം ഫാൻസി വെടിക്കെട്ടും,രാത്രി തായമ്പകയും ഉണ്ടായി.ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ക്ഷേത്ര നടപ്പുരയിൽ പറവെപ്പും നടന്നു.