സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിതരുടെ എണ്ണത്തിലും വർദ്ധന. ഒന്നര മാസത്തിനിടയിൽ സംസ്ഥാനത്ത് 9,763 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. മുണ്ടിനീര് എല്ലാ കാലാവസ്ഥയിലും ബാധിക്കാറുണ്ടെങ്കിലും ചൂടു കാലാവസ്ഥയിലാണ് ഏറ്റവും കൂടുതൽ എന്ന് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം.2025 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. ഫെബ്രുവരിയിൽ മാത്രം ഇതുവരെ 2712 പേർക്കാണ് മുണ്ടിനിര് സ്ഥിരീകരിച്ചത് 74907 പേരാണ് 2024ൽ കേരളത്തിൽ ആകെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടിയത്.പകരാനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അഞ്ചു മുതൽ 15 വയസ്സിലുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. എങ്കിലും മുതിർന്നവരും ജാഗ്രത പാലിക്കണം എംഎംഎൽ വാക്സിൻനാണ് മുണ്ടിനീര് പ്രതിരോധിക്കാൻ എടുക്കുന്നത്.