ചങ്ങരംകുളം:ആലംകോട്
അട്ടേകുന്ന് നൂറുൽ ഹുദാ മദ്രസ്സയിലെ കുട്ടികൾക്കും വഴി യാത്രക്കാർക്കുമായി സ്ഥാപിച്ച കുടിവെള്ള ടാപ്പ് ഉഘാടനം മഹല്ല് പ്രസിഡണ്ട്. കെ.വി. കുഞ്ഞുമോൻ ഹാജി നിർവ്വഹിച്ചു.പ്രദേശത്തെ കുടുമ്പമായ മണാളത്ത് വളപ്പിൽ മാലിക്ക് തൻ്റെ മരണപ്പെട്ടു പോയ മാതാപിതാക്കളായ മുഹമ്മദിൻ്റെയും, ഫാത്തിമ്മയുടെയും പേരിൽ പണികഴിപ്പിച്ചതായിരുന്നു കുടിവെള്ള പദ്ധതി.ചടങ്ങിൽ ബദർ മസ്ജിദ് സെക്രട്ടറി അബ്ദുൽ റസാക്ക്,കരീം ആലംകോട്,ഹംസ സഖാഫി, ഹുസൈൻ സഖാഫി, മുഹമ്മദ് അലി അഹ്സനി,അഷ്റഫ് അൽ ഹസനി,തുടങ്ങിയവർ സംസാരിച്ചു.