ചങ്ങരംകുളം:ചങ്ങരംകുളം ഹൈവേയിൽ ഫെഡറൽ ബാങ്കിന് സമീപം പുതുതായി ആരംഭിച്ച ലാ-ഫെയേഴ്സ് ലേഡീസ് ഹബ് (LA-FAIRS LADIES HUB) പ്രവർത്തനം ആരംഭിച്ചു.പാർട്ണേഴ്സിന്റെ മാതാക്കൾ ചേർന്ന് സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം,ചങ്ങരംകുളം എസ്.ഐ ജിതിൻ വാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
സുബൈർ ഉദിനുപറമ്പ്,പി വിജയൻ, അനീഷ് ,വി ബിൻ, സിന്ധു,പിപി ഖാലിദ്, സുബൈർ കോഴിക്കര തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.ചങ്ങരംകുളം ഫെഡറൽ ബാങ്കിന് മുൻവശത്താണ് ലാ-ഫെയേഴ്സിന്റെ ചങ്ങരംകുളം ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്.ഫാൻസി & കോസ്മെറ്റിക് ലേഡീസ് ഐറ്റങ്ങളുടെ വിപുലമായ കളക്ഷനുമായാണ് സ്ഥാപനം പ്രവർത്തന സജ്ജമായിരിക്കുന്നത്.










