• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

ckmnews by ckmnews
October 12, 2026
in Kerala
A A
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവ്, സുഹൃത്ത് നിനവ് എന്നിവരെ കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി. ഇന്നലെ ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റിയത്. ഇരുവർക്കും 19 വയസാണ് പ്രായമെന്നും ജയിൽ ചട്ടമനുസരിച്ചാണ് നടപടിയെന്നുമാണ് അധികൃതർ അറിയിച്ചത്.

സർക്കാർ നിയമവും പ്രായവും പരിഗണിച്ചാണ് ജയിലിനുള്ളിലെ ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് സുഹൈലിനെയും നിനവിനെയും മാറ്റിയതെന്ന് ജയിൽ ഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം അറിയിച്ചു.അമിതവേഗതയിലാണ് കാറോടിച്ചതെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചു. എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതിയുടെ മൊഴിയിലുണ്ട്. അപകടസമയത്തെ കാറിന്റെ വേഗമറിയാൻ വിദഗ്ദ്ധ പരിശോധന നടത്തും.നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടമുണ്ടായത്. ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക (കുക്കു- 21), പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ.പ്രദീപ്കുമാറിന്റെ മകൾ ഗോപിക (22), കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.കാക്കനാട് ഗോൾഡ് ടവറിൽ താമസിക്കുന്ന ആലപ്പുഴ ആലിശേരി സജീവ് ജമാൽ മൻസിലിൽ സുഹൈൽ സജീവ് ആണ് കാറോടിച്ചിരുന്നത്. ‘ഇഹ ഡിസൈൻസ്” വസ്ത്ര സ്ഥാപനത്തിന്റെ ചെയർമാൻ സജീവിന്റെയും സ്ഥാപനത്തിന്റെ എം.ഡിയായ പുഞ്ചപ്പാടത്ത് നൂഹയുടേയും മകനാണ് സുഹൈൽ. കാക്കനാട് രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്. കാറിലുണ്ടായിരുന്ന സുഹൃത്ത് നിനവാണ് കേസിലെ രണ്ടാം പ്രതി. നിനവിന്റെ സുഹൃത്തുക്കളായ അമീറിനും ജോയലിനുമെതിരെയും പ്രേരണാകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Related Posts

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്
Kerala

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
23
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
189
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
7
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
102
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
489
ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ
Kerala

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

October 12, 2026
90
Next Post
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

Recent News

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
17
മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
23
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
96
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025