• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

ckmnews by ckmnews
October 12, 2026
in UPDATES
A A
ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ) കോഴിക്കോട് മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന ഡിജിറ്റല്‍ ഫെസ്റ്റ് കോഡക്‌സില്‍ പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പെരിഞ്ഞനം മഹ്‌മൂദിയ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം സ്ഥാനവും തൃക്കരിപ്പൂര്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.കെ ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 10 വിഭാഗങ്ങളിലായി 48 മത്സര ഇനങ്ങളാണ് ഫെസ്റ്റില്‍ അരങ്ങേറിയത്. ടെക് ടോക്ക്, റോബോട്ടിക്സ്, വെബ് ഡിസൈനിങ്, വിഷ്വല്‍ കോഡിങ്, പ്രോഗ്രാമിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), ഐ ഒ ടി, ഗെമിഫയിങ് തുടങ്ങിയ നവീന സാങ്കേതിക മേഖലകളിലായിരുന്നു മത്സരങ്ങള്‍.
ഫെസ്റ്റിലെ സംസ്ഥാനതല വിജയികള്‍ക്ക് ഡിസംബറില്‍ നടക്കുന്ന ഗ്ലോബല്‍ ഡിജിറ്റല്‍ ഫെസ്റ്റിലും, 2027 ജനുവരിയില്‍ മലേഷ്യയില്‍ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റിലും, ഫെബ്രുവരിയില്‍ യു എസില്‍ വേള്‍ഡ് ഡിജിറ്റല്‍ സമ്മിറ്റിലും പങ്കെടുക്കാനുള്ള അര്‍ഹത ലഭിക്കും.സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയര്‍പേഴ്സൺ ഡോ. മധുകുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ വൈസ് പ്രസിഡന്റ് എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി പി എം ഇസ്ഹാഖ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഫ്‌സല്‍ കൊളാരി, കെ എം ശരീഫ് ബുഖാരി കെ അന്‍സാര്‍, മഹ്‌ളറ സെക്രട്ടറി അബ്ദുല്ല, അജ്മല്‍ സഖാഫി പ്രസംഗിച്ചു.വിദ്യാര്‍ത്ഥികളെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഐ ടി വിഭാഗം അധ്യാപകരായ ശ്രുതി, തസ്‌നിയ എ. ഖാദര്‍, ഫൈസ പി എച്ച്.ഫാബിയ,മുഫീദ സി., ശൈഖ കെ. എന്നിവരെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു.

Related Posts

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
UPDATES

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

October 12, 2026
98
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു

October 12, 2026
18
മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു
UPDATES

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു

October 12, 2026
5
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

October 12, 2026
12
സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്
UPDATES

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

October 12, 2026
14
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

October 12, 2026
158
Next Post
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

Recent News

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

October 12, 2026
1
വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

October 12, 2026
0
ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

October 12, 2026
0
‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

October 12, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025