മാറഞ്ചേരി:ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ശ്രമഫലമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി ഡിവിഷൻ പരിധിയിലെ വെളിയങ്കോട് മാറഞ്ചേരി പാലപ്പെട്ടി വിദ്യാലയത്തിലെ ഓരോ വിദ്യാലയത്തിലെയും വ്യത്യസ്ത ഇടങ്ങളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച സാനിറ്ററി നാപ്കിൻ വെൻഡിങ് മിഷൻ എച്ച് എം മാരുടെയും ടീച്ചേഴ്സിന്റെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ പ്രവർത്തനം തുടക്കം കുറിച്ചു.പൊതു വിദ്യാഭ്യാസരംഗത്ത് ഡിവിഷനിലെ സ്കൂളുകൾക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് ഡിവിഷൻ മെമ്പർ എ കെ സുബൈർ അറിയിച്ചു