ചങ്ങരംകുളം:കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൻ്റെ ഇരുപത്തിയൊന്നാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന ജഷ്നേ ഫലാഹ് ആനുവൽ ഫെസ്റ്റ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി എം സ്വാഗതം പറഞ്ഞു.എയിംസ് ജനറൽ സെക്രട്ടറി ഫാറൂഖ് തലാപ്പിൽ അധ്യക്ഷത വഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷഹീർ കെ വി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമദാസ്, പ്രശസ്ത ഗായകൻ വിമോജ് മോഹൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായായി. 2025 – 26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ബ്രോഷർ മാനേജർ ബഷീർ കക്കിടിക്കൽ പ്രകാശനം ചെയ്തു. ഇഗ്നൈറ്റ് എന്ന പേരിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ കയ്യെഴുത്ത് മാഗസിന്‍റെ പ്രകാഷണം ആലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സി കെ അഷറഫ് നിർവഹിച്ചു. കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിലേക്കുള്ള രക്ഷിതാക്കളുടെ വിഹിതം പി.ടി.എ പ്രസിഡണ്ട് ഷിഫ്ന വി.എച്ച് കൈമാറി. കെ.പി.എസ്. എ സംസ്ഥാന പ്രസിഡൻ്റ് പി.പി യൂസഫ് അലി, ട്രസ്റ്റ് വൈസ് ചെയർമാൻ ബാബിനു ഹാജി, ട്രസ്റ്റ് സെക്രട്ടറിമാരായ പി സുലൈമാൻ, അഷ്റഫ് കെ വി, അക്കാഡമിക് കൗൺസിൽ ഹെഡ് ഉമ്മർ തലാപ്പിൽ, ട്രസ്റ്റ് മെമ്പർ എം അഷറഫ്, എം എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി, വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ എന്നിവർ പരിപാടിയിൽ ആശംസ പ്രഭാഷണം നിർവഹിച്ചു.പരിപാടിയുടെ ഭാഗമായി കിഡ്സ് ഫെസ്റ്റ്, അൽബിർ, യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള കോൺവൊക്കേഷൻ സെറിമണി, വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികൾ തുടങ്ങിയവ നടന്നു. എയിംസിൻ്റെ വളർച്ചയ്ക്ക് വേണ്ടി ചുക്കാൻ പിടിക്കുന്ന മുഴുവൻ സ്റ്റാഫുകളെയും പരിപാടിയിൽ ആദരിച്ചു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി അസൈനു സിഎ നന്ദി പറഞ്ഞു.