• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘വിജയ് ബിജെപിയുടെ ‘സി’ ടീം മെന്ന് ഡിഎംകെ’; ഗംഭീര തുടക്കമെന്ന് ബിജെപി സഖ്യകക്ഷികൾ

ckmnews by ckmnews
October 28, 2024
in National
A A
‘വിജയ് ബിജെപിയുടെ ‘സി’ ടീം മെന്ന് ഡിഎംകെ’; ഗംഭീര തുടക്കമെന്ന് ബിജെപി സഖ്യകക്ഷികൾ
0
SHARES
211
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനവേദിയിൽ വിജയ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ. വിജയ് നയം പ്രഖ്യാപിച്ചില്ലെന്നും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു. ഇതിലും ആളെത്തിയ നിരവധി സമ്മേളനങ്ങൾ ഡിഎംകെ നടത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബിജെപിയുടെ ‘സി’ ടീം എന്ന് നിയമമന്ത്രി രഘുപതിയും പറഞ്ഞു.അതേസമയം തമിഴ്നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്‌യെ പ്രകീർത്തിച്ചു. ഗംഭീര തുടക്കം എന്നാണ് ഇരുപാർട്ടികളുടെയും പ്രതികരണം. അധികാരത്തിന്റെ പങ്കു നൽകുമെന്ന വാഗ്ദാനം സ്വാഗതാർഹമാണെന്നും പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച പാർട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.അതേസമയം 2026ലെ തമിഴ്നാട് തെരഞ്ഞെടുപ്പ് തങ്ങളും ഡിഎംകെയും തമ്മിലുളള നേർക്കുനേർ പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചാണ് നടൻ വിജയ് ടിവികെ സമ്മേളനത്തിൽ നിന്ന് മടങ്ങിയത്. തമിഴ് രാഷ്ട്രീയത്തിൽ മുഖ്യപാർട്ടിയായി മാറാനുള്ള സുവർണാവസരവും വിജയ്ക്ക് മുന്നിലുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും വിജയ്‍യും തമ്മിലാകും ഇനിയുള്ള പോരെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തൽ. ഇതിനിടെ പ്രകാശ് രാജും വിജയിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.ഡ്രാവിഡ ലേബൽ ഉയർത്തി തമിഴ്ജനതയെ കബളിപ്പിക്കുന്ന കുടുംബാധിത്യ അഴിമതിപാർട്ടി ..ഡിഎംകെയെ കടുത്തഭാഷയിൽ വിമർശിക്കുന്നത് വഴി വിജയ് ലക്ഷ്യമിടുന്നത് വ്യക്തമാണ്. തമിഴ്നാട്ടിലെ പ്രധാനപ്രതിപക്ഷപാർട്ടി തങ്ങളാണെന്ന സന്ദേശം സമ്മേളനവേദിയിൽ വച്ച തന്നെ വിജയ് സ്ഥാപിച്ചു. നിലവിലെ തമിഴ് രാഷ്ട്രീയ സാഹചര്യത്തിൽ വിജയ്ക്ക് മുന്നിൽ അതിനുള്ള അവസരവുമുണ്ട്. മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെ പല കഷണങ്ങളായി ചിതറി ശക്തിക്ഷയിച്ച നിലയിലാണ്. ബിജെപിയോട് ആകട്ടെ തമിഴ് ജനത ഇതുവരെ സമരസപ്പെട്ടിട്ടില്ല. ശേഷിക്കുന്ന പാർട്ടികളൊന്നും വലിയ ശക്തിയാകാനമുള്ള സാധ്യതയുമില്ല. അതിനാൽ വിജയ് യുടെ ടിവികെയ്ക്ക് തമിഴകത്ത് ഒരിടമുണ്ട്. പാർട്ടിയിലേക്ക് ആളെക്കൂട്ടേട്ട പണിയും ടിവികെയ്ക്ക് ഇല്ല.വിജയ് യുടെ ആരാധകക്കൂട്ടം പാർട്ടി പ്രവർത്തകരായി ഇതിനോടകം മാറിയെന്നാണ് ടിവികെയുടെ വിലയിരുത്തൽ. എതിർപാളയത്ത് ഉള്ളത് വിജയ്‍യുടെ സുഹൃത്ത് കൂടിയായ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ്. ചെറുപ്പത്തിന്റെ കരുത്തിൽ ഇരുവരും തമ്മിലുള്ള പോരാകും 2026ൽ തമിഴ്നാട്ടിൽ നടക്കുക. ബിജെപി പ്രതീക്ഷവയ്ക്കുന്ന തങ്ങളുടെ നേതാവ് കെ അണ്ണാമലൈയും ചെറുപ്പമാണ്. സമ്മേളനത്തിന് മുൻപ് വിജയ്ക്ക് ആശംസ നേർന്ന ഉദയനിധി വിമർശനങ്ങൾക്ക് എന്ത് മറുപടി നൽകുമെന്നത് ശ്രദ്ദേയമാകും. നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ ആഞ്ഞുപിടിച്ചാൽ ടിവികെയ്ക്ക് അത്ഭുതങ്ങൾ കാട്ടാനാകും.

Related Posts

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി
National

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

August 20, 2025
25
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍; ലോക്സഭയില് അവതരിപ്പിച്ച് അമിത്ഷാ; എതിര്‍ത്ത് പ്രതിപക്ഷം
National

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍; ലോക്സഭയില് അവതരിപ്പിച്ച് അമിത്ഷാ; എതിര്‍ത്ത് പ്രതിപക്ഷം

August 20, 2025
111
സാമാന്യയുക്തിയല്ലേ, ഞാനതില്‍ തെറ്റൊന്നും കാണുന്നില്ല; ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍
National

സാമാന്യയുക്തിയല്ലേ, ഞാനതില്‍ തെറ്റൊന്നും കാണുന്നില്ല; ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍

August 20, 2025
154
മോദിയുടെ ബിരുദം; വിവരം വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി  പറയും
National

മോദിയുടെ ബിരുദം; വിവരം വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

August 20, 2025
97
ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
National

ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

August 19, 2025
59
ധർമസ്ഥല വെളിപ്പെടുത്തൽ; മണ്ണ് മാറ്റിയുള്ള പരിശോധന താത്കാലികമായി നിർത്തുന്നു
National

ധർമസ്ഥല വെളിപ്പെടുത്തൽ; മണ്ണ് മാറ്റിയുള്ള പരിശോധന താത്കാലികമായി നിർത്തുന്നു

August 18, 2025
168
Next Post
ഇത്തവണ മെസിയും റൊണാൾഡോയുമില്ല, വിനീഷ്യസ് മുത്തമിടുമോ?;ബാലൻ ഡി ഓർ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ഇത്തവണ മെസിയും റൊണാൾഡോയുമില്ല, വിനീഷ്യസ് മുത്തമിടുമോ?;ബാലൻ ഡി ഓർ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

Recent News

നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം

നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം

August 20, 2025
12
പാലക്കാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്‌

പാലക്കാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്‌

August 20, 2025
148
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

August 20, 2025
25
ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

August 20, 2025
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025