എടപ്പാള്‍:കാലടിത്തറ വടക്കേ മണലിയാര്‍ക്കാവ് പൂര മഹോത്സവം ഇന്ന് നടക്കും.പൂരമഹോത്സവത്തോടനുബന്ധിച്ച് ഒരാഴ്ചയായി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം , വിവിധ പൂജാദികര്‍മങ്ങള്‍ എന്നിവ നടന്നു.തിങ്കളാഴ്ച ദേശത്തുള്ളവരുടെ കാലാപരിപാടികളും നടന്നു. പൂര ദിവസം ഉഷപൂജ, നാദസ്വരം, വൈകീട്ട് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യം, മേളം, കൂടാതെ വിവിധ പൂരാഘോഷ കമ്മറ്റികളുടെ അതിഗംഭീര ദേശവരവുകള്‍ എന്നിവയും നടക്കും. രാത്രി ഗാനമേളയും ഉണ്ടാകും.