ചങ്ങരംകുളം:നന്നംമ്മുക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ പരേതനായ പെരുമ്പിലാവിൽ ഉണ്ണിമേനോന്റെ (ഗുരുസ്വാമി) മകൻ 54 വയസുള്ള കൃഷ്ണകുമാറിന്റെ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായസമിതി രൂപീകരിച്ചു.ജീവന്‍ നില നിര്‍ത്താര്‍ കിഡ്നി മാറ്റിവയ്ക്കാതെ മറ്റു വഴികളില്ല എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.ചികിത്സക്ക് ആവശ്യമായി വരുന്ന ഭീമമായ സംഖ്യ സ്വരൂപിക്കുവാൻ കഴിയാത്ത നിലയിലാണ് കൃഷ്ണകുമാറും കുടുംബവും.കുടുംബാംഗങ്ങളുടെ സഹായത്തിനു പുറമെ നാട്ടുകാരുടെയും മറ്റു അഭ്യുദയകാംക്ഷികളുടേയും സാമ്പത്തിക സഹായം ഈ കുടുംബത്തെ കരകയറ്റാന്‍ ആവശ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.ചികിത്സാ സഹായം സ്വരൂപിക്കുന്നതിന് ഒപി പ്രവീണ്‍ ചെയര്‍മാനായും,പന്താവൂര്‍ ശങ്കരനാരായണന്‍ ജനറല്‍ കണ്‍വീനറായും ഉണ്ണികൃഷ്ണന്‍ ടികെ ട്രഷററായും രൂപീകരിച്ച ചികിത്സ സമിതി ചങ്ങരംകുളം സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.നിങ്ങളുടെ സഹായങ്ങള്‍ എക്കൗണ്ടിലേക്ക് അയക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഫയാസ്,ചികിത്സ സഹായ സമിതി ഭാരവാഹികളായ പന്താവൂര്‍ ശങ്കരനാരായണന്‍,ഉണ്ണികൃഷ്ണന്‍,സജു മാധവ്,പ്രദീപ് ഉണ്ണി,പി നന്ദകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുKRISHNAKUMAR V S ACCOUNT NO : 0328053000001864 / IFSC : SIBL0000328.South Indian Bank Ltd /Changaramkulam/ NRI Branchഎന്ന്ചെയർമാൻ: O P പ്രവീൺ 90727 74778 (നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ജനറൽ കൺവീനർ: പന്താവൂർ ശങ്കരനാരായണൻ 9846824418 ട്രഷറർ: ഉണ്ണികൃഷ്ണൻ T K 99464 94869