• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

ckmnews by ckmnews
February 8, 2025
in Kerala
A A
നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു
0
SHARES
691
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. തുടർന്ന് ഒരു സ്കൂട്ടറും ഒരു വീടിൻറെ മതിലും ആന തകർത്തു. ഏറെനേരം മേഖലയിൽ ആശങ്ക പരത്തിക്കൊണ്ട് ആന ഓടി നടക്കുകയും ചെയ്തു. ഒന്നര മണിക്കൂറിനു ശേഷമാണ് ആനയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ആന നഗരത്തിലേക്ക് കയറുമോ എന്ന ആശങ്കയിൽ പ്രദേശത്തെ ജനങ്ങളെ പോലീസ് ഒഴിപ്പിച്ചിരുന്നു. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിക്കാനായി. സാഹചര്യങ്ങൾ നേരിടാൻ എലിഫൻറ് സ്‌ക്വാഡ് അടക്കം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.ക‍ഴിഞ്ഞ ദിവസം പാലക്കാടും ആന ഇടഞ്ഞിരുന്നു. നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചിരുന്നു. കൂറ്റനാട് നേർച്ചയ്ക്കിടെയാണ് സംഭവം. കുഞ്ഞുമോനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. നേർച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ റോ‍ഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒട്ടേറെ വാഹനങ്ങളും തകർത്തിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
163
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
29
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
132
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
228
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
167
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
ഒരു പവന്റെ ആഭരണം വാങ്ങാൻ വേണം 70000 രൂപ,​ സ്വ‌ർണവിലയിൽ ഇന്നും വൻകുതിപ്പ്

ഒരു പവന്റെ ആഭരണം വാങ്ങാൻ വേണം 70000 രൂപ,​ സ്വ‌ർണവിലയിൽ ഇന്നും വൻകുതിപ്പ്

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
168
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
435
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
143
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025