• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എട്ട് കോടി ചിലവിൽ നിർമ്മിക്കുന്ന ചെറുവല്ലൂർ ബണ്ട് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു

ckmnews by ckmnews
February 5, 2025
in UPDATES
A A
എട്ട് കോടി ചിലവിൽ നിർമ്മിക്കുന്ന ചെറുവല്ലൂർ ബണ്ട് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു
0
SHARES
316
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പെരുമ്പടപ്പ് ചെറുവല്ലൂരിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. എട്ട് കോടി ചിലവിൽ നിർമ്മിക്കുന്ന ചെറുവല്ലൂർ ബണ്ട് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.ബണ്ട് റോഡിന് സമീപം നടന്ന പരിപാടിയിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.പദ്ധതിയുടെ ശിലാഫലക അനാച്ചാദനവും എംഎൽഎ നിർവഹിച്ചു.മലബാർ പ്ലസ് കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല.15 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കും.പാലം ഉൾപ്പെടെ 9 മീറ്റർ വീതിയിൽ 650 മീറ്റർ നീളം വരുന്നതാണ് ചെറുവല്ലൂർ ബണ്ട് റോഡ്. കെഎൽ ഡിസി നിർമ്മിച്ച നിലവിലെ പാലം നിലനിർത്തി അതിനോട് ചേർന്ന് അതേ വലിപ്പത്തിൽ പുതിയ പാലം നിർമ്മിക്കും ഇതോടെ ഇരു സൈഡിലും നടപ്പാത ഉൾപ്പെടെ 9 മീറ്റർ ആയി പാലത്തിൻ്റെ വീതി മാറും. മൂന്ന് മുതൽ 5 മീറ്റർ വരെ ഉയരത്തിലാണ് ബണ്ട് റോഡ് നിർമ്മിക്കുക.ഒറ്റഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.നേരത്തെ പദ്ധതി നടപ്പിലാക്കാൻ 5 കോടി ബജറ്റിൽ വകയിരുത്തിയിരുന്നു. പാലവും റോഡും നിർമ്മിക്കാൻ എസ്റ്റിമേറ്റ് പ്രകാരം തുക തികയാതെ വന്നതോടെ അധികം തുക അനുവദിക്കണമെന്ന് എംഎൽഎ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. തുടർന്ന് ചീഫ് ടെക്നിക്കൽ വിഭാഗം പദ്ധതി സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് 8 കോടി സർക്കാർ അനുവദിച്ചത്.നിലവിലെ റോഡിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ മണ്ണ് ബലപ്പെടുത്തിയ ശേഷം ഇരു സൈഡിലും ഗാബിയോൺ റീറ്റൈനിംഗ് വാൾ നിർമിച്ച് മണ്ണിട്ട് നികത്തിയാണ് ബണ്ട് റോഡ് നിർമ്മിക്കുക.
പാലം ഉൾപ്പെടെ ഗതാഗതയോഗ്യമായ റോഡ് വേണമെന്ന നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമാണ് യഥാർത്ഥ്യമാവുന്നത്.
പെരുമ്പടപ്പിലെ 7, 8 വാർഡുകളെ പഞ്ചായത്തുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് ബണ്ട് റോഡ്.പൊന്നാനി കോളിലെ നൂണ കടവ്,വള്ളുമ്പായി കോൾ പടവുകളിലായി നൂറടി തോടിന് കുറുകെയാണ് ബണ്ട് റോഡ് നിർമ്മിക്കുക.വർഷങ്ങൾക്ക് മുമ്പ് കെഎൽഡിസി കാർഷികാവശ്യങ്ങൾക്കായി നിർമ്മിച്ച റോഡും ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന പാലവുമാണ് നിലവിലുള്ളത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു, പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, പി നിസാർ, മുഹമ്മദ് അഷ്റഫ്, നിഷാദത്ത്, സി പി മുഹമ്മദ് കുഞ്ഞി, ഒ എം ജയപ്രകാശ്, വി കെ അനസ്, സുബൈർ കൊട്ടിലിങ്ങൽ എന്നിവർ സംസാരിച്ചു.സി എച്ച് അബ്ദുൽ ഗഫൂർ സ്വാഗതവും ഷജിൽ നന്ദിയും പറഞ്ഞു.

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
29
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
46
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍
UPDATES

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
35
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്
UPDATES

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
12
പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു
UPDATES

പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

October 16, 2026
88
ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി
UPDATES

ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

October 16, 2026
43
Next Post
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

Recent News

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
0
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ സ്കാനറിലൂടെ ജീവനക്കാർ 7 ലക്ഷം രൂപ തട്ടി

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ സ്കാനറിലൂടെ ജീവനക്കാർ 7 ലക്ഷം രൂപ തട്ടി

October 16, 2026
3
മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

October 16, 2026
2
നവരാത്രി ആഘോഷം; തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

നവരാത്രി ആഘോഷം; തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

October 16, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025