എരമംഗലം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറഞ്ചേരി മണ്ഡലം ഒൻപതാം വാർഡ് കമ്മറ്റി താമലശ്ശേരിയിൽ വച്ച് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു.റനീഷ് മുഹമ്മദ് അധ്യക്ഷനായി.ഡിസിസി സെക്രട്ടറി സിദ്ദിഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി ഫാത്തിമ മുഖ്യാതിഥിയായി.കെപിസിസി മെമ്പർ ഷാജി കാളിയത്ത്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, നൂറുദ്ദീൻ പോഴത്ത്, ഖാദർ ഏനു, ടി. ശ്രീജിത്ത്, എ. കെ ആലി,ടി.മാധവൻ,സംഗീത രാജൻ,സൈനുദ്ദീൻ താമലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും കോൺഗ്രസ് കാർന്നവന്മാരെയും ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി ഗസൽ സന്ധ്യ ഏകാഗ നാടകം എന്നിവയും അരങ്ങേറി