മാറഞ്ചേരി:കേരളത്തോടും,പ്രവാസികളോടുമുള്ള കേന്ദ്ര ബജറ്റ് അവഗണനക്കെതിരെ കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മിറ്റി മാറഞ്ചേരി സെൻ്റിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ബജറ്റ് കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ധനമന്ത്രി നിർമ്മല സീതാരാമൻ
അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായി
യാതൊരു ക്ഷേമ പദ്ധതിയും ഇല്ലെന്നും
രാജ്യത്തിന് 120 ബില്യൺ യു എസ്
ഡോളറിന് സമമായ
വൻ തുക ഓരോ വർഷവും എത്തിക്കുന്നവരാണ്
പ്രവാസികൾ, എന്നിട്ടും സാമ്പത്തികമായി
ദുർബ്ബലാവസ്ഥയിലുള്ളവർക്ക് താങ്ങായി
യാതൊന്നും കേന്ദ്ര ഗവർമ്മെണ്ട് ചെയ്യുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
കേരള പ്രവാസി സംഘം ഏരിയ പ്രസിഡൻറ് സക്കറിയ പൊന്നാനി യുടെ അധ്യക്ഷതയിൽ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ എം കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി മൻസൂറലി മാറഞ്ചേരി എന്നിവർ സംസാരിച്ചു.പ്രകടനത്തിന് ശ്രീരാജ്.നാസർ പൊറ്റാടി. എ പി ജാബിർ എന്നിവർ നേതൃത്വം നൽകി.