• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം; ശങ്കുവിന്റെ ആവശ്യം പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ckmnews by ckmnews
February 3, 2025
in Kerala
A A
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം; ശങ്കുവിന്റെ ആവശ്യം പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
0
SHARES
792
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മന്ത്രി സ്‌നേഹാഭിവാദ്യങ്ങള്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് അം​ഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന കുരുന്നിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ജനുവരി 30നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് കുരുന്നിന്‍റെ ആവശ്യം. വളരെ രസകരമായിട്ടാണ് കുട്ടിയിതാവശ്യപ്പെടുന്നത്. വീഡിയോ ലക്ഷങ്ങള്‍ കണ്ടു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും കുട്ടി വൈറലായി. കുട്ടിയുടെ ആവശ്യം ന്യായമാണെന്നും നടപടിയുണ്ടാകണമെന്നും നിരവധിപേര്‍ കളിയായി കമന്‍റ് ചെയ്തിരുന്നു. ബന്ധപ്പെട്ടവര്‍ കുട്ടിയുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിന് പിന്നാലെയാണ് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.

Related Posts

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ
Kerala

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

August 19, 2026
77
ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍
Kerala

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

August 19, 2026
34
ഐഷി ഘോഷിനെ പങ്കെടുപ്പിച്ചതിൽ നടപടി; കാലിക്കറ്റ് സർവകലാശാല SFI യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി
Kerala

ഐഷി ഘോഷിനെ പങ്കെടുപ്പിച്ചതിൽ നടപടി; കാലിക്കറ്റ് സർവകലാശാല SFI യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി

August 19, 2026
127
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു
Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

August 19, 2026
75
ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Kerala

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

August 19, 2026
348
തീരത്ത് ‘റെഡ് അലർട്ട്’; കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത, അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala

തീരത്ത് ‘റെഡ് അലർട്ട്’; കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത, അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്

August 19, 2026
129
Next Post
മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; പ്രതി പ്രഭിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; പ്രതി പ്രഭിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു

Recent News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
106
ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

August 19, 2026
77
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
78
ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

August 19, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025