ചാലിശേരി :ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ജിസിസി ക്ലബ്ബ് ചാലിശേരിയും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന രണ്ടാമത്അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ശനിയാഴ്ച തുടക്കമായി. ടൂർണ്ണമെൻ്റ് തദ്ദേശ സ്വയഭരണ എക്സെസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രിയും വിശ്ഷ്ടാതിഥികളും ടീമംഗങ്ങളെ പരിചയപ്പെട്ടു.പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും യു എ ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് ക്യാഷ് പ്രൈസിനും നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫിക്കും ബേക്ക് കിങ്ങ് ചാലിശേരി റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഉദ്ഘാടന മൽസരത്തിൽ പുലരി കോക്കൂരും എക്സലൻ്റ് തൃത്താലയും തമ്മിൽ ഏറ്റുമുട്ടി.ആവേശം നിറഞ്ഞ ആദ്യമൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എക്സൽ തൃത്താല വിജയിച്ചു. ഉദ്ഘാടന മൽസരത്തിൽ ആദ്യഗോളടിച്ച തൃത്താല ടീമിലെ ജോസഫ് ബോറ്റിക്ക് പി.കെ ജിജു എറണാകുളം ക്യാഷ് പ്രൈസും,മികച്ച കളിക്കാരാനായി തെരഞ്ഞടുത്ത തൃശൂർ ജിത്തുവിന് ബാബു പി ജോർജ് ട്രോഫിയും സമ്മാനിച്ചു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഫൈസൽ മാസ്റ്റർ , സി.വി. ബാലചന്ദ്രൻ , കൺവീനർ ഷാജഹാൻ നാലകത്ത് , പി.കെ. ജിജു എറണാകുളം , ബേക്ക്കിങ് ഷാഫി എന്നിവർ സംസാരിച്ചു ജനപ്രതിനിധികൾ , രാഷ്ട്രീയകക്ഷി നേതാക്കൾ , യു എ ഇ ജിസിസി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.