• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മിഹിറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

ckmnews by ckmnews
February 2, 2025
in Crime
A A
മിഹിറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും
0
SHARES
434
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ കുടുംബം ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. റാഗിങ് നടന്നു എന്ന പരാതിയില്‍ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടി പഠിച്ച ഗ്ലോബല്‍ പബ്ലിക് ഇന്റര്‍നാഷണല്‍ സ്‌കൂളിലും പൊലീസിന്റെ പരിശോധന ഉണ്ടാകും. മിഹിറിന്റെ മരണത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് കെട്ടിടത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ ബസില്‍വെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും പീഡനമുറ അതിക്രൂരംമായി. ഇതിന് പുറമേ ടോയ്‌ലറ്റില്‍ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാര്‍ത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു.അമ്മയുടെ പരാതി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മിഹിറിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സിനിമാ താരങ്ങളായ പൃഥ്വിരാജ്, സാമന്ത അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചു. എസ്എഫ്‌ഐ, കെഎസ്‌യു അടക്കമുള്ള സംഘടനകളും വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

Related Posts

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
223
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍
Crime

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
196
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍
Crime

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
243
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
122
ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
Crime

ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

July 23, 2026
199
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
264
Next Post
റെക്കോർഡുകൾ ഇനി പഴങ്കഥയാകും; അഡ്വാൻസ് ബുക്കിങ്ങിൽ വമ്പൻ മുന്നേറ്റവുമായി അജിത്തിന്റെ ‘വിടാമുയർച്ചി’

റെക്കോർഡുകൾ ഇനി പഴങ്കഥയാകും; അഡ്വാൻസ് ബുക്കിങ്ങിൽ വമ്പൻ മുന്നേറ്റവുമായി അജിത്തിന്റെ 'വിടാമുയർച്ചി'

Recent News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 27, 2026
23
സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

July 27, 2026
3
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

July 27, 2026
17
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
397
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025