പൊന്നാനി:പൊന്നാനി നഗരസഭ പ്രദേശത്തെ കർഷകർക്കുള്ള വളം വിതരണത്തിലെ അഴിമതിയെ പറ്റി അന്വേഷിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.നഗരസഭ കൗൺസിൽ യോഗം അറിയാതെ എടുത്ത തീരുമാനമാണ് പൊന്നാനിയിലെ കർഷകരെ വിഷമത്തിലാക്കിയിട്ടുള്ളത്. കർഷകർക്ക് ലഭിക്കേണ്ട സബ്സിഡി തുക അടക്കം മുഴുവൻ തുകയും സർവീസ് സഹകരണ ബാങ്കിൽ അടച്ചാൽ മാത്രമേ വളം അനുവദിച്ച് നൽകുന്നുള്ളൂ. സബ്സിഡി തുക എന്ന് ലഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. മുൻ വർഷ ങ്ങളിൽ വളം വിതരണത്തിൽ അഴിമതി നടന്നിട്ടുള്ളതായും, സബ്സിഡി കഴിച്ചുള്ള തുക അടച്ചാൽ വളം ലഭിക്കുമായിരുന്നുവെ ന്നും മുനിസിപ്പൽ സെക്രട്ടറി സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കൾക്ക് അനുവദിച്ച മുഴുവൻ വളങ്ങളും വിതരണത്തിനു വേണ്ടി എത്തുകയും ചെയ്തിട്ടില്ല. ലഭിച്ച വളങ്ങൾക്ക് ഗുണനിലവാരം കുറഞ്ഞത് കാരണം കർഷകർ പുറമേ നിന്നും വളം വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. വളം ലഭിക്കേണ്ട കർഷകരായ ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്ന പൊന്നാനി നഗരസഭയുടെയും, കൃഷി ഓഫീസറുടെയും,സഹകരണ ബാങ്കിന്റെയും പ്രവർത്തനത്തെപ്പറ്റിയും, ഗുണനിലവാരം കുറഞ്ഞ വളം വിതരണം ചെയ്യുന്നതിനെപ്പറ്റിയും അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്.നഗരസഭ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ വിജിലൻസ് അന്വേഷിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.പുന്നക്കൽ സുരേഷ്, കുഞ്ഞുമുഹമ്മദ് കടവനാട്, സി ഗംഗാധരൻ,ഫർഹാൻ ബിയ്യം,ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബീൽ,കുഞ്ഞുമോൻ ഹാജി, യുകെ അമ്മാനുള്ള, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്,ടി റഫീഖ് എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.