കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി.രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് അരികെ നിർമാണ പ്രവൃത്തികൾ നടക്കുന്ന പുറം ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.ശനിയാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് സംഭവം. നിർമാണ പ്രവൃത്തികൾക്കായി മരങ്ങൾ വെട്ടിക്കൂടിയതിൻ്റെ ചപ്പുചവറകൾക്കാണ് തീ പിടിച്ചത്.വേഗത്തിൽ തീയണക്കാന്‍ കഴിഞ്ഞത് കാരണം കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് തടയാനും വലിയ അപകടങ്ങള്‍ ഒഴിവാക്കാനും സഹായകമായി