എടപ്പാള്‍:കാലടിയിൽ ഭാര്യ വീടിന് തീയിട്ട് ബൈക്കുകൾ കത്തിച്ച കേസിൽ പ്രതി പിടിയിൽ.വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ബാംഗ്ലൂരിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.വീട്ടില്‍ നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.വീടിനെ രണ്ട് മുറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും തീ അണച്ചതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു.സംഭവത്തില്‍ വടക്കേകാട് സ്വദേശി ബിനീഷാണ് പിടിയിലായത്.കാലടിയിലുള്ള ഭാര്യ വീട്ടിലെത്തി അകന്ന് കഴിയുന്ന ഭാര്യയൃ ഭീഷണിപ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ ഭാര്യ വീടിന് തീ വെക്കുകയും ബൈക്കുകള്‍ കത്തിക്കുകയും ആയിരുന്നു.പിടിയിലായ പ്രതിയെ പൊന്നാനിയില്‍ എത്തിച്ച് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജറാക്കും