വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു.ചങ്ങരംകുളത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറും മൂക്കുതല സ്വദേശിയുമായ
വട്ടേക്കാടത്ത് പരേതനായ രാഘവൻ നായർ മകൻ ഇടയത്ത് അപ്പുകുട്ടൻ നായർ (63)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കുറ്റിപ്പുറം ചെമ്പിക്കലിൽ വെച്ച് അപ്പുക്കുട്ടന്‍ നായര്‍ ഓടിച്ച ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.ഭാര്യ.മല്ലിക.മക്കൾ.ധന്യ ,സ്വാതി(ദുബായ്)മരുമക്കൾ.ഉണ്ണികൃഷ്ണൻ(അജ്മാൻ)ബിനോയ് (ദുബായ്)