• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത; ചരിത്രനേട്ടവുമായി സുനിത വില്യംസ്

ckmnews by ckmnews
January 31, 2025
in International
A A
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത; ചരിത്രനേട്ടവുമായി സുനിത വില്യംസ്
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചരിത്രനേട്ടവുമായി സുനിത വില്യംസ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയായി സുനിത വില്യംസ് മാറി. ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് സുനിത വില്യംസും, ബുച്ച് വിൽമോറും നടന്നത്.10 ബഹിരാകാശ നടത്തങ്ങളിലൂടെ 60 മണിക്കൂർ 21 മിനിറ്റ് ചെലവഴിച്ച പെഗ്ഗി വിറ്റ്‌സൺ എന്ന അമേരിക്കൻ വനിതയുടെ റെക്കോർഡാണ് സുനിത വില്യംസ് മറി കടന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം ആറേകാലോടെ ആരംഭിച്ച ബഹിരാകാശനടത്തത്തിലൂടെയാണ് സുനിത വില്യംസ് ചരിത്ര നേട്ടം കുറിച്ചത്.അഞ്ചര മണിക്കൂർ 26 മിനിറ്റാണ് ആണ് സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചത്. സ്‌പേസ് സ്റ്റേഷനിലെ തകരാറിലായ ഒരു റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് വിജയകരമായി നീക്കം ചെയ്തതിനു പുറമേ, ബഹിരാകാശത്ത് സൂക്ഷ്മജീവികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച പഠനങ്ങൾക്കായും ഇരുവരും സമയം ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. ബഹിരാകാശത്തെ സൂക്ഷ്മജീവികളുടെ ജീവിതത്തെപ്പറ്റിയുള്ള ധാരണകൾ ഈ പഠനം മാറ്റിമറിച്ചേക്കും.ബഹിരാകാശ നിലയത്തിലെത്തി എട്ടു മാസങ്ങൾക്ക് ശേഷമുള്ള സുനിത വില്യംസിന്റെ രണ്ടാമത്തെ ബഹിരാകാശ നടത്തമാണിത്. ഈമാസം പതിനാറിനാണ് അറ്റകുറ്റപ്പണികൾക്കായി സുനിത വില്യംസും, നിക്ക് ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ബോയിങ് സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂൺ ഏഴിന് എട്ടുദിവസത്തെ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിന്റെ തകരാർ മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. മാർച്ചിൽ ഇരുവർക്കും മടങ്ങാനാകുമെന്നാണ് നാസ ഏറ്റവുമൊടുവിൽ വ്യക്തമാക്കിയത്.

Related Posts

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
160
കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
International

കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 11, 2026
72
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി
International

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
332
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
46
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
91
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ
International

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ

July 24, 2026
169
Next Post
മലപ്പുറത്ത് ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
47
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
65
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
70
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025