• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 10, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സഞ്ജുവിനും സൂര്യയ്ക്കും നിർണായകം; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 ഇന്ന്

ckmnews by ckmnews
January 31, 2025
in Sports
A A
സഞ്ജുവിനും സൂര്യയ്ക്കും നിർണായകം; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 ഇന്ന്
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് പൂനെയില്‍ രാത്രി ഏഴ് മുതല്‍ നടക്കും. പരമ്പരയിൽ ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയപ്പോൾ മൂന്നാം മത്സരം ജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവന്നിരുന്നു. നാലാം മത്സരത്തിൽ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കാൻ ഇറങ്ങുമ്പോൾ ജയത്തോടെ പരമ്പരയിൽ ഒപ്പത്തിനൊപ്പം പിടിക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജോഫ്ര ആര്‍ച്ചറുടെ വേഗമേറിയ ഷോർട്ട് ബോളുകൾക്ക് മുന്നിലാണ് മൂന്ന് കളികളിലും താരം പുറത്തായത്. കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി ഇത്തരം പന്തുകൾ നേരിടാൻ സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് ബോളുകൾ കൊണ്ട് പരിശീലനം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെ താരത്തിന് വേഗമേറിയ ഷോർട്ട് ബോളുകൾ കളിക്കാനറിയില്ലെന്ന വിമർശനം ഉയർന്നു. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വലിയ ഇന്നിങ്‌സ് കളിക്കുക സഞ്ജുവിന് അനിവാര്യമാകും.കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും സെഞ്ച്വറി പ്രകടനങ്ങളോടെ മിന്നും പ്രകടനം നടത്തിയ സഞ്ജുവിന് ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 34 റൺസാണ് നേടാനായിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാറിനും ഇന്ന് തിളങ്ങിയേ മതിയാവൂ.. ക്രീസിലെത്തിയ പാടെ വമ്പന്‍ ഷോട്ട് കളിച്ച് പുറത്താവുന്നുവെന്ന വിമര്‍ശനമാണ് സൂര്യ നേരിടുന്നത്. 0 , 12, 14 എന്നിങ്ങനെയാണ് താരത്തിന്റ മൂന്ന് കളിയിലെ സ്‌കോറുകൾ. കഴിഞ്ഞ ആറ് ഇന്നിങ്‌സുകളിലായി 52 റൺസും.അതേ സമയം അഭിഷേക് ശര്‍മയും തിലക് വര്‍മയും ഫോമിലുള്ളത് പ്രതീക്ഷയാണ്. ബൗളര്‍മാരില്‍ പേസറായി മുഹമ്മദ് ഷമിക്കൊപ്പം അര്‍ഷ്ദീപ് സിംഗുമുണ്ടാകും. ടി 20 വിക്കറ്റ് നേട്ടത്തിൽ സെഞ്ച്വറിയിലെത്താൻ രണ്ട് വിക്കറ്റിന്റെ മാത്രം ദൂരത്തിലാണ് അര്‍ഷ്ദീപ്. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും വരുണ്‍ ചക്രവര്‍ത്തിയും തുടരും. രവി ബിഷ്ണോയ് പുറത്തിരിക്കും. മധ്യനിരയില്‍ ധ്രുവ് ജുറെലിന് പകരം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് പുറത്തായിരുന്ന റിങ്കു സിംഗും പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയേക്കും.

Related Posts

ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം; മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും
Sports

ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം; മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും

November 6, 2025
41
കിരീടം നേടിയിട്ട് ആറുമാസം, 200 കോടി ഡോളറിന് ആർസിബിയെ വില്പനയ്ക്ക് വച്ച് ഉടമകൾ
Sports

കിരീടം നേടിയിട്ട് ആറുമാസം, 200 കോടി ഡോളറിന് ആർസിബിയെ വില്പനയ്ക്ക് വച്ച് ഉടമകൾ

November 6, 2025
69
‘ആ നേട്ടം കൈവരിച്ച് കഴിഞ്ഞാൽ പിന്നെ കുടുംബത്തോടൊപ്പം’: വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
Sports

‘ആ നേട്ടം കൈവരിച്ച് കഴിഞ്ഞാൽ പിന്നെ കുടുംബത്തോടൊപ്പം’: വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

November 6, 2025
87
സഞ്ജു പുറത്ത് തന്നെ; ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്
Sports

സഞ്ജു പുറത്ത് തന്നെ; ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്

November 6, 2025
45
സൂപ്പർ കപ്പ് സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും; എതിരാളികൾ മുംബൈ സിറ്റി
Sports

സൂപ്പർ കപ്പ് സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും; എതിരാളികൾ മുംബൈ സിറ്റി

November 5, 2025
77
ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ
Sports

ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ

November 1, 2025
11
Next Post
‘ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും’; പ്രധാനമന്ത്രി

‘ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും’; പ്രധാനമന്ത്രി

Recent News

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ ഇന്ന് മുതൽ പണിമുടക്കും

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ ഇന്ന് മുതൽ പണിമുടക്കും

November 9, 2025
4
എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

November 9, 2025
19
മോഹൻലാൽ നായകൻ; ‘പഹൽഗാമു’ മായി മേജർ രവി; കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ തുടക്കം

മോഹൻലാൽ നായകൻ; ‘പഹൽഗാമു’ മായി മേജർ രവി; കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ തുടക്കം

November 9, 2025
6
ബിബി ക്വീന്‍..; അനുമോളുടെ കൈപിടിച്ചുയര്‍ത്തി മോഹന്‍ലാല്‍, ഫസ്റ്റ് റണ്ണറപ്പായി അനീഷ്; ബിബി 7 ഗ്രാന്‍റ് ഫിനാലെ ആദ്യവസാനം വരെ

ബിബി ക്വീന്‍..; അനുമോളുടെ കൈപിടിച്ചുയര്‍ത്തി മോഹന്‍ലാല്‍, ഫസ്റ്റ് റണ്ണറപ്പായി അനീഷ്; ബിബി 7 ഗ്രാന്‍റ് ഫിനാലെ ആദ്യവസാനം വരെ

November 9, 2025
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025