• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം, ലീ​ഗ് മലപ്പുറത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്നു;പിണറായി

ckmnews by ckmnews
October 27, 2024
in UPDATES
A A
ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം, ലീ​ഗ് മലപ്പുറത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്നു;പിണറായി
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ ലീഗിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത്‌ കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പിണറായി കൂട്ടിച്ചേർത്തു. ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. നാം കാണേണ്ടത് ഇന്നത്തെ കാലത്ത് ഈ കാഴ്ച്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. അതു തന്നെയാണ് ഈ കൃതിയുടെ പ്രസക്തിക്ക് അടിവരയിടുന്നത്. ഏറെ ​പഠന ​ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് പുസ്തകത്തിൽ പരാമർശമുണ്ട്. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു‌. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും പി.ജയരാജൻ ആരോപിച്ചിരുന്നു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്ന് ചർച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം, 2009ലെ മദനി – സിപിഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജൻ പറയുന്നു. മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണം. ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധം ഇതാണെന്നും പുസ്തകത്തിലുണ്ട്.

കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. വിരലിലെണ്ണാവുന്നവർ ഐഎസിൽ ആകൃഷ്ടരായി എന്നത് യാഥാർത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജൻ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളിൽ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരൽ നടക്കുന്നുവെന്ന അതീവ ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. അതേസമയം, ആർഎസ്എസിനെ സ്വത്വരാഷ്ട്രീയം കൊണ്ട് നേരിടാനാകില്ലെന്നും സ്വത്വാധിഷ്ഠിത കൂട്ടായ്മകൾ ആപത്കരമായ പ്രവണതയാണെന്നും ജയരാജന്റെ പുസ്തകത്തിൽ പറയുന്നു.

Related Posts

കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം നടന്നു
UPDATES

കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം നടന്നു

August 20, 2025
1
കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൽഘടനം ചെയ്തു
UPDATES

കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൽഘടനം ചെയ്തു

August 20, 2025
2
കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ, 60 മരണം; ഗാസ സിറ്റിയിൽ 450 വീടുകൾ തകർത്തു
UPDATES

കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ, 60 മരണം; ഗാസ സിറ്റിയിൽ 450 വീടുകൾ തകർത്തു

August 20, 2025
77
നിമിഷപ്രിയയുടെ മോചനം: കെ.എ. പോൾ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സർക്കാർ
UPDATES

നിമിഷപ്രിയയുടെ മോചനം: കെ.എ. പോൾ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സർക്കാർ

August 20, 2025
85
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു
UPDATES

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു

August 20, 2025
122
കുരുന്നുകളുടെ മനം നിറച്ച് ജ്വാല’ചിയ്യാനൂർ ജി. എൽ. പി.സ്കൂളിലെ വിദ്യർത്ഥികൾക്ക് ബിരിയാണി
UPDATES

കുരുന്നുകളുടെ മനം നിറച്ച് ജ്വാല’ചിയ്യാനൂർ ജി. എൽ. പി.സ്കൂളിലെ വിദ്യർത്ഥികൾക്ക് ബിരിയാണി

August 20, 2025
137
Next Post
പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

Recent News

കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം നടന്നു

കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം നടന്നു

August 20, 2025
1
കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൽഘടനം ചെയ്തു

കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൽഘടനം ചെയ്തു

August 20, 2025
2
സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്ന് മന്ത്രി ശിവൻകുട്ടി

സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്ന് മന്ത്രി ശിവൻകുട്ടി

August 20, 2025
30
റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

August 20, 2025
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025