• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

ckmnews by ckmnews
September 21, 2026
in UPDATES
A A
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന്‌ മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഇന്നലെ ഒറ്റ ദിവസം പെയ്ത മഴയിൽ വൻ നാശനഷ്ടം. മലപ്പുറത്തും ഇടുക്കിയിലും കോട്ടയത്തുമായി ആറ് മരണം. മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ നാല് പേർക്കായി ഇന്നും തിരച്ചിൽ തുടരും. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ ഇന്നലെ ഉണ്ടായ മലവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേർ മരിച്ചു. 6 പേർ ഒഴുക്കിൽ പെട്ടതായാണ് വിവരം. കോട്ടക്കൽ എടരിക്കോട് സ്വദേശി അനസ് മാങ്ങാടൻ,തിരൂർ സ്വദേശി മുഹമ്മദ്‌ കുട്ടി എന്നിവരാണ് മരിച്ചത്.

ഇടുക്കി അടിമാലിയിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ബാലകൃഷ്ണണൻ, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിൽ ഉണ്ടായി

Related Posts

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
37
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
14
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
2
മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു
UPDATES

മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു

September 21, 2026
17
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

September 20, 2026
93
സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

September 20, 2026
235
Next Post
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

Recent News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
37
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
15
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
14
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025