• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇരുമ്പയിര് കടത്തുകേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ് ശിക്ഷ, 44 കോടി രൂപ പിഴ

ckmnews by ckmnews
October 26, 2024
in National
A A
ഇരുമ്പയിര് കടത്തുകേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ് ശിക്ഷ, 44 കോടി രൂപ പിഴ
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇരുമ്പയിര് കടത്തുകേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ് ശിക്ഷ. ബെംഗളൂരു സിബിഐ കോടതിയുടേതാണ് വിധി. കോടതി നേരത്തെ തന്നെ എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ആറ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ആറ് കേസുകളിലും ശിക്ഷ വിധിച്ചിട്ടുമുണ്ട്. ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം തന്നെ 44 കോടി രൂപ പിഴയടയ്ക്കുകയും വേണം. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഈ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. സതീഷ് കൃഷ്ണ സെയിലിന്റെ അതേ ശിക്ഷ തന്നെയാണ് അന്നത്തെ ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന മഹേഷ് ബിലേയിക്കും വിധിച്ചിരിക്കുന്നത്.2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ അല്ല. മറിച്ച്, ഇദ്ദേഹത്തിനൊരു സ്വകാര്യ ഷിപ്പിംഗ് കമ്പനിയുണ്ടായിരുന്നു. ഈ കമ്പനി ഉപയോഗിച്ച് ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടണ്‍ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ അടക്കം നാല് കമ്പനികള്‍ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. അനുമതിയില്ലാതെ 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് എംഎല്‍എയും കൂട്ടരും കടത്തിയെന്നാണ് കേസ്.സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സെയ്ല്‍ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു. അസുഖബാധിതനായതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് എംഎഎയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. കര്‍ണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ ഇടപെടലിലൂടെയായിരുന്നു കുറ്റകൃത്യം പുറത്തുന്നത്. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയ്ത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ ജയില്‍ ശിക്ഷ ലഭിച്ചതിനാല്‍ സതീശ് കൃഷ്ണ സെയിലിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് സതീഷ് കൃഷ്ണ സെയില്‍.

Related Posts

വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും
National

വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും

August 7, 2026
158
മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം
National

മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

August 6, 2026
56
വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം
Kerala

വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

August 6, 2026
135
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി
Kerala

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
71
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
417
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
201
Next Post
സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
61
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
56
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
253
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
172
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025