ചാലിശ്ശേരി :കൂറ്റനാട് ആമക്കാവ് സ്വദേശിനിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അദ്ധ്യാപികയുമായ കെ. ആരതി കലാടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് സംസ്കൃതം വ്യാകരണത്തിൽ ഡോക്‌ടറേറ്റ് നേടി. കൂറ്റനാട് ആമക്കാവ് തറമ്മൽ പടി അയ്യപ്പന്റെയും ലീനയുടെയും മകളായ ആരതി, ചാലിശ്ശേരി സ്വദേശിയായ ദിലീപ് എം.കെ.യുടെ ഭാര്യയാണ്.