• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

മഹാകുംഭമേളയില്‍ തിക്കും തിരക്കും: പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ckmnews by ckmnews
January 29, 2025
in NEWS NOW
A A
മഹാകുംഭമേളയില്‍ തിക്കും തിരക്കും: പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗത്തിലേക്കുള്ള വഴിയിലെ ബാരിക്കേഡുകള്‍ തകര്‍ന്നാണ് നിരവധി ഭക്തര്‍ക്ക് പരുക്കേറ്റതെന്നും സ്ഥിതിഗതികള്‍ ഗുരുതരമല്ലെന്നും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അകാന്‍ക്ഷ റാണ മാധ്യമങ്ങളോട് പറഞ്ഞു.രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. എഴുപതിലധികം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റതായാണ് പ്രാഥമിക വിവരം. തിക്കിലും തിരക്കിലും 15 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് മഹാകുംഭമേള സ്ഥലത്തെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ അമൃത് സ്‌നാനില്‍ പങ്കെടുക്കേണ്ടെന്ന് അഖില ഭാരതിയ അഖാര പരിഷത്ത് തീരുമാനിച്ചു. സംഗമത്തില്‍ മുങ്ങിക്കുളിച്ച ശേഷം എല്ലാവരും വളരെവേഗം സ്ഥലത്തുനിന്ന് ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. തിക്കിലും തിരക്കിലും പെട്ട് ഭക്തരുടെ നിരവധി സംഘങ്ങളും കുടുംബങ്ങളും വേര്‍പിരിഞ്ഞെന്നും ആളുകള്‍ ബന്ധുക്കളെ തിരഞ്ഞുനടക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Posts

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
108
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
465
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
76
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.7k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
23
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
267
Next Post
സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യത; സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യത; സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

Recent News

കേരളത്തിൽ 17 വരെ ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത; ശനിയാഴ്‌ചയോടെ കാലവർഷം ആൻഡമാനിൽ

കേരളത്തിൽ 17 വരെ ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത; ശനിയാഴ്‌ചയോടെ കാലവർഷം ആൻഡമാനിൽ

May 14, 2026
3
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: ഇന്ന് തീരുമാനം ഉണ്ടായേക്കാം

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: ഇന്ന് തീരുമാനം ഉണ്ടായേക്കാം

May 14, 2026
2
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

May 14, 2026
0
‘യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണച്ച് കത്ത്നൽകും’; നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് രമേശ് ചെന്നിത്തല കത്ത് നൽകും

‘യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണച്ച് കത്ത്നൽകും’; നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് രമേശ് ചെന്നിത്തല കത്ത് നൽകും

May 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025