ചങ്ങരംകുളം: റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളുടെ ഭാഗമായി കോട്ടോൽ ആരിഫിയ്യ സുന്നി മദ്റസയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.മദ്റസാ പ്രസിഡൻ്റ് എം.എം അഷ്റഫ് പതാക ഉയർത്തലിനു നേതൃത്വം നൽകി. സ്വദർ മുഅല്ലിം കെ.പി മുഹമ്മദ് അഷ്റഫ് മുസ്‌ലിയാർ റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണവും ഉസ്മാൻ മുസ്ലിയാർ ആശംസ പ്രഭാഷണവും നടത്തി.വ്യദ്യാർത്ഥികളിൽ ദേശീയ ബോധം വളർത്തുന്നതിൻ്റെ ഭാഗമായി പ്രഭാഷണം, ദേശീയ ഗാനം,പ്രതിജ്ഞ,ക്വിസ്,തുടങ്ങി വിവിത പരിപാടികൾ സംഘടിപ്പിച്ചു. കമ്മറ്റി ഭാരവാഹികളായ മുഹമ്മദ് മുസ്ഥഫ പുളിയംകോട്ടിൽ, ശമീർ കൊയ്യാം കോട്ടിൽ തുടങ്ങിവർ നേതൃത്വം നൽകി. തുടർന്നു മധുരപലഹാര വിതണവും നടന്നു.