ചങ്ങരംകുളം:നാഷണൽ മീറ്ററോളജിക്കൽ ഒളിമ്പ്യാഡിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് ലഭിച്ച വിരളിപ്പുറത്ത് വി എം നേഹയെ പ്രിയദർശിനി മൂക്കുതലയുടെ നേതൃത്വത്തിൽ അനുമോദിച്ചു.സംസ്ഥാനതല മത്സരത്തിൽ മികവ് തെളിയിച്ച കേരളത്തിൽ നിന്നുള്ള മൂന്നു വിദ്യാർഥികളിൽ ഒരാളായ നേഹക്ക് ദേശീയതല ഒളിമ്പ്യാടിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഇതോടെ അവസരം കിട്ടി.മൂക്കുതല വിരളിപ്പുറത്ത് മൻസൂർ ഖാൻ, ജസ്ന ദമ്പതിമാരുടെ മകളായ വി. എം. നേഹ തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.പ്രിയദർശിനി മൂക്കുതലക്കു വേണ്ടി വാർഡ് മെമ്പർ കെ. ഫയാസ് മൊമെന്റോ കൈമാറി.