ചങ്ങരംകുളം:കോക്കൂർ അൽഫിത്ര സ്കൂളിന്റെ ആഭിമുഖ്യത്തിൽ
അൽ ഫിത്ര വിദ്യാർത്ഥികളുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.പ്രായമായവരെ പരിഗ ണിക്കുന്ന കാര്യത്തിൽ സമൂഹം കാണിക്കുന്ന അശ്രദ്ധക്കെതിരെ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഷഫീഖ് നജാത്തി ഉദ്ഘാടനം ചെയ്തു.ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം കെ ഇബ്രാഹിംകുട്ടി അധ്യക്ഷം വഹിച്ചു.കെ വി ഹസ്സൻ മാസ്റ്റർ പി പി കാലിദ് എൻ എം അബ്ബാസ് സ്കൂൾ പ്രിൻസിപ്പൽ ഫസീല മുജീബ് എന്നിവർ പ്രസംഗിച്ചു.പങ്കെടുത്ത മുതിർന്ന പൗരന്മാർക് പേര മക്കൾ സമ്മാനങ്ങൾ നൽകി.