ചങ്ങരംകുളം:കോക്കൂര്‍ എഎംഎല്‍പി സ്കൂളില്‍ അംഗണവാടി കുട്ടികള്‍ക്കായി ‘വർണോത്സവം’കളറിങ് മത്സരം സംഘടിപ്പിച്ചു.സ്കൂളിന്റെ പരിസരത്തുള്ള അംഗൻവാടികളിൽ നിന്നായി ഇരുപത്തിയഞ്ചോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.മുഹമ്മദ് ഷാദി ഒന്നാം സ്ഥാനവും പ്രേരണ മെഹറിൻ യാഷ്,ഹെൻസ ഫാത്തിമ സിഎസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ആദ്യത്തെ 3സ്ഥാനക്കാർക്ക് ട്രോഫികൾ വിതരണം ചെയ്തു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. കോലിക്കര അംഗൻവാടിയിലെ സിന്ധുടീച്ചർ,പാലച്ചോട് അംഗൻവാടിയിലെ ഗിരിജ ടീച്ചർ,കോലിക്കര മസ്ജിദ് റോഡ് അംഗൻവാടിയിലെ ശർമിള ടീച്ചർ എന്നിവർ അവരുടെ സന്തോഷം അറിയിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.പ്രധാനധ്യാപിക ബേബിടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീജടീച്ചർ നന്ദിയും രേഖപ്പെടുത്തി.