ചങ്ങരംകുളം:തിരൂർ എഇഎസ് സെൻട്രൽ സ്കൂളിൽ നടന്ന മലപ്പുറം സെന്‍ട്രല്‍ സഹോദയ കിഡ്സ് ഫെസ്റ്റില്‍ കെഎംഎം സ്കൂളിന് മികച്ച നേട്ടം.ജില്ലയിലെ 11 സ്കൂളുകളിൽ നിന്നുമായി 1500 ഓളം വിദ്യാർത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ കെഎംഎം സ്കൂളിലെ മോണ്ടിസോറി യിലെ കുട്ടി കുരുന്നുകളാണ് മികച്ച പ്രകടനത്തിലൂടെ സ്കൂളിന് ഓവറോൾ ഫസ്റ്റ് റണ്ണറപ്പ് കരസ്ഥമാക്കിയത്.അഭിമാന നേട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും വിജയാഹ്ലാദ പ്രകടനം നടത്തി.ചരിത്ര നേട്ടം കരസ്ഥമാക്കിയ മത്സരാർത്ഥികളെ സ്കൂൾ ചെയർമാൻ സൈഫുദ്ദീൻ,പ്രസിഡൻറ് റഹൂഫ്,സെക്രട്ടറി സൈനു,ഉസ്മാൻ,റഹീം,അമീൻ ഷാജഹാൻ സാദിഖ് എന്നീ മാനേജ്മെൻറ് ടീമും, അധ്യാപക,രക്ഷകർത്താക്കളും മധുരം വിതരണം ചെയ്ത് അഭിനന്ദിച്ചു.പ്രവർത്തങ്ങൾക്ക് മോണ്ടി സോറി ഹെഡ് നമീറ നബീലും സഹ അധ്യാപകരും നേതൃത്വം നൽകി