ചങ്ങരംകുളം:ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ശനിയാഴ്ച ജി എൽ പി സ്കൂൾ ആലംകോട് (അട്ടെക്കുന്ന്) വെച്ച് നടന്ന പരീപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ഷഹീർ അധ്യക്ഷനായിരുന്നു.ഗവ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ വി എ അനൂബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.പ്രകാശൻ.എസ് സി എസ് ടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 50 ഓളം പേർക്ക് വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടത്തി.