മലപ്പുറം പൊന്നാനിയില്‍ മര്‍ദ്ധനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു.പൊന്നാനി മുക്കാടി സ്വദേശി കളത്തില്‍ പറമ്പില്‍ 32 വയസുള്ള കബീര്‍ ആണ് മരിച്ചത്. 16ന് രാത്രിയാണ് ഗുരുതരമായ പരിക്കേറ്റ കബീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് 17ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.നില ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.കളിക്കുമ്പോള്‍ വീണെന്നതാണെന്ന തെറ്റായ വിവരം നല്‍കിയാണ് സുഹൃത്തുക്കള്‍ കബീറിനെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതോടെ മരിച്ച കബീര്‍ തന്നെ തന്റെ സഹോദരനോടെ മര്‍ദ്ധന വിവരം വെളിപ്പെടുത്തുകയായിരുന്നു.അധികം വൈകാതെ കബീര്‍ മരണത്തിന് കീഴടങ്ങി.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു







