• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് സമയപരിധി നീട്ടി; പൂര്‍ത്തിയാക്കാനുള്ളത് 16% പേര്‍

ckmnews by ckmnews
October 26, 2024
in Kerala, Latest News
A A
റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് സമയപരിധി നീട്ടി; പൂര്‍ത്തിയാക്കാനുള്ളത് 16% പേര്‍
0
SHARES
207
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്.മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.മസ്റ്ററിങ് ഈ മാസം അവസാനത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് റേഷൻ വിഹിതം ലഭിക്കില്ല എന്നതായിരുന്നു കേന്ദ്രസർക്കാരിൻറെ താക്കീത്. എന്നാൽ മസ്റ്ററിംഗ് ചെയ്യുന്നതിന് സാവകാശം തേടി സംസ്ഥാന സർക്കാർ രണ്ടുമാസം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഈ കത്തിന് കേന്ദ്രസർക്കാർ നിലവിൽ മറുപടി നൽകിയിട്ടില്ല.അതേസമയം മസ്റ്ററിംഗ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. e-KYC മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത മുൻഗണനാ കാർഡ് അംഗങ്ങൾ, പ്രധാനമായും ഇ-പോസിൽ വിരലടയാളം പതിയാത്തവർ കിടപ്പ് രോഗികൾ, അഞ്ച് വർഷങ്ങൾക്ക് മുൻപ് ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികൾവിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ളവർ, വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ളവർക്കും റേഷൻ വിഹിതം ലഭ്യമാക്കും.മുൻഗണനാ കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരികയാണ്. ഈ പ്രവർത്തി നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കും. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് NRK സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

Related Posts

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
87
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം
Kerala

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
313
ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ
Kerala

ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

August 7, 2026
18
വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
Kerala

വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

August 7, 2026
337
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

August 7, 2026
317
മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി
Kerala

മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി

August 7, 2026
369
Next Post
തൃശ്ശൂരിൽ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ്,മലപ്പുറം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ തട്ടിയത് ഒരു കോടിയിലധികം രൂപ

തൃശ്ശൂരിൽ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ്,മലപ്പുറം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ തട്ടിയത് ഒരു കോടിയിലധികം രൂപ

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
87
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
97
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
313
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
230
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025