• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, July 19, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

ആതിര കൊടുത്ത ചായ കുടിച്ച ശേഷം ലൈംഗികബന്ധത്തിലേർപ്പെട്ടു, അതിനിടെ ജോൺസൺ കഴുത്തറുത്തു

Ckmnews Admin by Ckmnews Admin
January 24, 2025
in Crime, Highlights
A A
ആതിര കൊടുത്ത ചായ കുടിച്ച ശേഷം ലൈംഗികബന്ധത്തിലേർപ്പെട്ടു, അതിനിടെ ജോൺസൺ കഴുത്തറുത്തു
0
SHARES
2.2k
VIEWS
Share on WhatsappShare on Facebook

കഠിനംകുളത്ത് ക്ഷേത്രപൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ആതിരയെ ലൈംഗിക ബന്ധത്തിനിടെയാണ് പ്രതിയും കാമുകനുമായ ജോൺസൺ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച് രക്ഷപ്പെടുകയായിരുന്നു. തന്നെ ഒഴിവാക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജോൺസന്റെ മൊഴിയിലുണ്ട്. എന്നാൽ സാമ്പത്തിക ഇടപാടും പൊലീസ് സംശയിക്കുന്നുണ്ട്. വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെയാണ് (30) ചൊവ്വാഴ്ച രാവിലെ 11.30ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ക്ഷേത്രത്തിലെ പൂജാരി രാജീവാണ് ആതിരയുടെ ഭർത്താവ്. ജോൺസണെ ഇന്നലെ കോട്ടയം ചിങ്ങവനത്ത് നിന്ന് പിടികൂടിയിരുന്നു. പ്രതി ഈ സമയത്ത് വിഷം കഴിച്ചുവെന്ന് പറഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കുശേഷം പ്രതിയെ കഠിനംകുളത്ത് എത്തിക്കും. അതിനുശേഷം വിശദമായി ചോദ്യം ചെയ്യും.

സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്‌ജിൽ നിന്നും പുറത്തിറങ്ങിയ പ്രതി ആതിരയുടെ വീടിന്റെ പരിസരത്തെത്തി. ഭർത്താവും കുട്ടികളും പോകുന്നതുവരെ ജോൺസൻ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം ഒമ്പത് മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാൻ ആവശ്യപ്പെടുകയും, യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യിൽ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയിൽ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ബന്ധപ്പെടുന്നതിനിടെ ജോൺസൺ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷർട്ടിൽ രക്തം പുരണ്ടതിനെ തുടർന്ന് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്‌കൂട്ടറെടുത്തതിന് ശേഷം ചിറയിൻകീഴ് റെയിൽവെസ്റ്റേഷനിലെത്തിയ പ്രതി ട്രെയിൻ മാർഗമാണ് കോട്ടയത്ത് എത്തിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോൺസൺ കഴിഞ്ഞ ഒരു വർഷമായി ആതിരയുമായി പ്രണയത്തിലായിരുന്നു. റീൽസുകൾ പങ്കുവച്ചുകൊണ്ടാണ് സൗഹൃദം തുടങ്ങിയത്. ആതിരയും ജോൺസണും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ജോൺസണ് ആതിര ഒരുലക്ഷം രൂപയോളം ആദ്യം നൽകിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് മൂന്നു ദിവസം മുമ്പും ജോൺസൺ ആതിരയിൽ നിന്ന് പണം വാങ്ങി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ജോൺസൺ പണം കൈപറ്റിയതായും സൂചനയുണ്ട്. ആതിരയെ കൂടെ ചെല്ലാനും ഇയാൾ നിർബന്ധിച്ചു. ആതിര അത് നിഷേധിച്ചു. ഇക്കാരങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു.

ഇയാൾ പലദിവസവും ആതിരയുടെ കഠിനംകുളത്തെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഭർത്താവ് രാജീവിന് ജോൺസണും ആതിരയും തമ്മിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Related Posts

യുവതിയെ ബലാത്സംഗംചെയ്ത ബസ് ജീവനക്കാരൻ അറസ്റ്റിൽ
Crime

യുവതിയെ ബലാത്സംഗംചെയ്ത ബസ് ജീവനക്കാരൻ അറസ്റ്റിൽ

July 18, 2025
രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കും; വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം നിർബന്ധം
Highlights

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കും; വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം നിർബന്ധം

July 16, 2025
എറണാകുളത്ത് പെൺകുട്ടികളും ആൺകുട്ടികളുമടക്കം 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ, രോഗകാരണം വ്യക്തമല്ല
Highlights

എറണാകുളത്ത് പെൺകുട്ടികളും ആൺകുട്ടികളുമടക്കം 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ, രോഗകാരണം വ്യക്തമല്ല

July 16, 2025
പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു
Crime

പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു

July 16, 2025
vipanjitha
Crime

ഗർഭിണിയായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ടു മുറുക്കി, നിതീഷിന് സ്വഭാവവൈകൃതം…

July 16, 2025
Cyber crime
Crime

ഓൺലൈൻ തട്ടിപ്പിൽ മുങ്ങി കേരളം: ഓരോ 12 മണിക്കൂറിലും ലക്ഷങ്ങൾ നഷ്ടമാകുന്നു

July 16, 2025
Next Post
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം’മാപ്പിളപ്പാട്ട് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് ഷാന്‍

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം'മാപ്പിളപ്പാട്ട് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് ഷാന്‍

Recent News

ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസ കേന്ദ്രങ്ങൾ വളർന്ന് വരണം:കേന്ദ്ര മന്ത്രി ജയന്ത് ചൗദരി

ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസ കേന്ദ്രങ്ങൾ വളർന്ന് വരണം:കേന്ദ്ര മന്ത്രി ജയന്ത് ചൗദരി

July 18, 2025
കടവല്ലൂരിൽ തെരുവുനായ ആക്രമണം:അഞ്ചു വയസ്സുകാരന് കടിയേറ്റു.

കടവല്ലൂരിൽ തെരുവുനായ ആക്രമണം:അഞ്ചു വയസ്സുകാരന് കടിയേറ്റു.

July 18, 2025
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്സ് റോഡരികില്‍ കാനയില്‍ വീണു

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്സ് റോഡരികില്‍ കാനയില്‍ വീണു

July 18, 2025
ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ‌ചാണ്ടി സ്മൃതിസംഗമം സംഘടിപ്പിച്ചു

ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ‌ചാണ്ടി സ്മൃതിസംഗമം സംഘടിപ്പിച്ചു

July 18, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.