എടപ്പാള്‍:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് ഷാന്‍.കുറ്റിപ്പുറം ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് മുഹമ്മദ് ഷാൻ എംവി.മലപ്പുറം ജില്ലയിലെ പോട്ടൂർ സ്വദേശി ബഷീർ സൽമത്ത് ദമ്പതികളുടെ മകനാണ്. കഴിഞ്ഞ വർഷം ജില്ലാ മത്സരത്തിൽ മാപ്പിളപ്പാട്ട് എ ഗ്രേഡ് ലഭിച്ചിരുന്നു.സംസ്ഥാന തലത്തിൽ വട്ടപ്പാട്ടിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.







