ചങ്ങരംകുളം:നിർധന കുടുംബത്തിലെ അംഗമായ ഭിന്നശേഷിക്കാരിക്ക് വീൽചെയർ സമാനമായി നൽകി വാർഡ് മെമ്പർ തസ്നീം അബ്ദുൽ ബഷീർ.ആലംകോട് ഗ്രാമപഞ്ചായത്തിലെപതിനാറാം വാർഡിൽ കോട്ടേല അമ്പലത്തിനടുത്ത് താമസിക്കുന്ന പീടികപറമ്പിൽ അരിവിന്ദാക്ഷൻ ലീല ദമ്പതികളുടെ മകൾ അനില എന്നിവർക്കാണ് വീൽചെയർ സമ്മാനമായി നൽകിയത്.ഇരുകാലുകളും തളർന്ന അനിലയുടെ ഏറെനാളെത്തെ ആഗ്രഹം ആയിരുന്നു സ്വന്തമായി വീൽചെയർ വേണം എന്നത്.സമ്പത്തികപരിമിതികൾ മൂലം മകളുടെ ആഗ്രഹം സാധിപ്പിക്കാൻ കഴിയാതിരുന്ന മാതാവിൻ്റെ ബുദ്ധിമുട്ട് മനസിലാക്കിയ വാർഡ് മെമ്പർ തസ്നീം അബ്ദുൽബഷീർ വീൽ ചെയർ അനിലക്ക് സമ്മാനമായി നൽകുകയായിരുന്നു.വീൽചെയർ കൈമാറ്റ ചടങ്ങിൽ കാദർ,ഹുസ്സൻ,അലി,അക്ബർ,ഷിഹാബ്,കബീർ,ഷമിർ എന്നിവർ പങ്കടുത്തു.







