ചങ്ങരംകുളം:പെരുമുക്ക് ശാഖ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമ്മിക്കുന്ന പാർട്ടി ഓഫീസിനും സാംസ്കാരിക സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ബിൽഡിങ്ങിന്റെ നിർമ്മാണ പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന ഈത്തപ്പഴ ചലഞ്ചിന്റെ ആദ്യ പങ്കാളിയെ ചേർത്ത് കൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.പദ്ധതിയുടെ സോഷ്യൽ മീഡിയ പ്രചരണ പോസ്റ്റർ അഡ്വക്കറ്റ് ഷംസുദ്ദീൻ എംഎല്‍എ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂരിന് നൽകി നിർവഹിച്ചു.ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി യൂസഫലി സാഹിബ്,സെക്രട്ടറി സി.എം യൂസഫ് സാഹിബ്,എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്‌ഹർ പെരുമുക്ക്,മേഖല മുസ്‌ലിം ലീഗ് സെക്രട്ടറി ഷാനവാസ് വട്ടത്തൂർ,പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ഉമ്മർ തലാപ്പിൽ,ട്രഷറർ ഉസ്മാൻ പന്താവൂർ,ശാഖ പ്രസിഡന്റ് മുഹമ്മദ് കുട്ടി, സെക്രട്ടറി അക്ബർ, നിർമാണ കമ്മറ്റി ചെയർമാൻ പി.ടി ഹമീദ്, ഷാഫി,കെഎംസിസി ശാഖ ഭാരവാഹികളായ അബി,ആബിദ്,ഷക്കീർ, അലിമോൻ തുടങ്ങിയവർ പങ്കെടുത്തു.