ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രവർത്തനോൽഘാടനം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് നിർവഹിച്ചു.ഇൻകാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് ചങ്ങരംകുളം സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് നൗഫൽ സൂപ്പി അദ്ധ്യക്ഷത വഹിച്ചു . ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ്, റഫീഖ് മട്ടന്നൂർ വിശിഷ്ട അതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രവാസ ലോകത്ത് 28 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനു ബാലകൃഷ്ണൻ അലിപ്രയെ ആദരിച്ചു.ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾആയ എസ്എം ജാബിർ,സിഎ ബിജു, നൂറുൽ ഹമീദ്, റിയാസ് ചെന്ത്രാപ്പിനി, സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ ആയ ഷൈജു അമ്മാനപ്പാറ, ദിലീപ് കൊല്ലം, ബി. പവിത്രൻ, റഫീഖ് മാനംകണ്ടം,സറഫുദ്ധീൻ നെല്ലിശേരി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ,സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള ബിസിനസ് പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.ഇൻകാസ് സെൻട്രൽ -സ്റ്റേറ്റ് കമ്മറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മറ്റി അധ്യക്ഷന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ, മുൻ കമ്മറ്റിയുടെ മിനുട്സ് മുൻ ജില്ലാ കമ്മറ്റി ട്രഷറർ പ്രജീഷ് വിളയിൽ കൈമാറി.പുതിയ ജില്ലാ ഭാരവാഹികൾക്ക് കൈമാറി. ജില്ലാ ട്രഷറർ ശിവശങ്കരൻ നന്ദി രേഖപ്പെടുത്തി.