ചാംപ്യൻസ് ലീഗിൽ ആസ്ട്രിയൻ ക്ലബ് ആർ ബി സാൽസ്ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റോഡ്രിഗോ, വിനീഷ്യസ് എന്നിവർ ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ എംബാപ്പെ ഒരു ഗോളും കണ്ടെത്തി. ജയത്തോടെ ചാംപ്യൻസ് ഗ്രൂപ്പിൽ 16-ാം സ്ഥാനത്തേക്ക് കയറാൻ റയലിന് കഴിഞ്ഞു.
ആദ്യ പകുതിയിൽ 23, 34 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോൾ. ജൂഡ് ബെല്ലിങ്ഹാമാണ് ഇരു ഗോളുകൾക്കും അസിസ്റ്റ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു എംബാപ്പെയുടെ ഗോൾ. 55-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ പാസിൽ വിനീഷ്യസ് നാലാം ഗോൾ നേടി. 77-ാം മിനിറ്റിൽ വാൽവർഡെയുടെ പാസിൽ വിനീഷ്യസ് അഞ്ചാം ഗോളും നേടി. തോൽവിയോടെ ആർ ബി സാൽസ്ബർഗ് 34-ാം സ്ഥാനത്തേക്ക് വീണു.