• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കേരളത്തിൽ ചൂട് കൂടും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും’ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ckmnews by ckmnews
January 22, 2025
in Kerala
A A
‘കേരളത്തിൽ ചൂട് കൂടും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും’ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
0
SHARES
201
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

അതുകൊണ്ട് താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്

പകൽ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

Related Posts

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു
Kerala

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

September 4, 2026
270
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്

September 4, 2026
75
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ട്, ഒക്ടോബർ 24 മുതൽ 29 വരെ നടക്കും
Kerala

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ട്, ഒക്ടോബർ 24 മുതൽ 29 വരെ നടക്കും

September 4, 2026
13
കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം
Kerala

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
76
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
58
തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം
Kerala

തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

September 4, 2026
143
Next Post

ക്രിയേറ്റീവ് ലേണിംഗിലൂടെ ഗണിത ശാസ്ത്ര പഠന രംഗത്ത് വിദ്യാർത്ഥിയുടെ വേറിട്ട മാതൃക

Recent News

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

September 4, 2026
9
കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

September 4, 2026
89
എടപ്പാൾ ചേകന്നൂർ കടുങ്ങാം കാട്ടിൽ പരേതനായ കുഞ്ഞഹമ്മദ് മകൻ ഹംസ നിര്യാതനായി

എടപ്പാൾ ചേകന്നൂർ കടുങ്ങാം കാട്ടിൽ പരേതനായ കുഞ്ഞഹമ്മദ് മകൻ ഹംസ നിര്യാതനായി

September 4, 2026
26
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

September 4, 2026
270
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025