ക്രിയേറ്റീവ് ലേണിംഗിലൂടെ ഗണിത ശാസ്ത്ര പഠന രംഗത്ത് പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്ക്കൂൾ വിദ്യാർത്ഥിയുടെ വേറിട്ട മാതൃക .എൽ പി ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഗണിത ശാസ്ത്ര പഠനം രസകരവും ആകർഷകവുമായ അനുഭവമാക്കി മാറ്റുന്ന നൂതനമായ വർക്കിംഗ് മോഡൽ പ്രവർത്തന മാതൃകയാണ് ഏഴാം ക്ലാസ്സുകാരനായ ഷെഹരിയാർ സൃഷ്ടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഷഹരിയാർ നിർമ്മിച്ച ഗണിത ശാസ്ത്ര വർക്കിംഗ് മോഡൽ എൽ പി ജൂനിയർ പ്രിൻസിപ്പൽ എം. എം ഷബിതയ്ക്ക് കൈമാറി . വളരെ എളുപ്പമായ മാർഗ്ഗത്തിൽ കണക്ക് പഠിക്കുന്നതിനായി ഷെഹരിയാർ തന്നെ നിർമ്മിച്ചെടുത്ത വർക്കിംഗ് മോഡൽ തൻ്റെ പഠന കാലാവധി അവസാനിക്കുന്നതോടെ ഒന്ന് , രണ്ട് ക്ലാസ്സുകളിലെ വിദ്യത്ഥികളുടെ പഠനത്തിനായി സൗജന്യമായി നൽകിയ ഷെഹരിയാറിൻ്റെ മാതൃക സഹകരണത്തിൻ്റെയും സർഗ്ഗാത്മതയുടെയും അഭിമാന നിമിഷമായിരുന്നുവെന്നും പ്രിൻസിപ്പൽ ഇ.എം. ഫിറോസ് , വൈസ് പ്രിൻസിപ്പൽ ഷൈനി ഹംസ എന്നിവർ വ്യക്തമാക്കി. മിഡിൽ വിഭാഗം ജൂനിയർ പ്രിൻസിപ്പൽ ഫരീദ ഇ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ക്രിയേറ്റീവ് ലേണിംഗിലൂടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചതെന്ന് ക്ലാസ് അധ്യാപിക എം ലിൻസി വ്യക്തമാക്കി .