കരിക്കാട് സി.എം.എൽ.പി.സ്കൂളിൽ നിന്നും വിരമിച്ച സംഗീതാധ്യാപികയായ സുഭദ്ര ടീച്ചറുടെ നൂറാം പിറന്നാൾ ആഘോഷം സ്കൂളിൽ നടത്തി.വാർഡ് മെമ്പർ ഉഷ ശശികുമാർ അധ്യക്ഷയായ ചടങ്ങിന്റെ ഉദ്ഘാടനം കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ രാജേന്ദ്രൻ നിർവഹിച്ചു.പ്രധാനാധ്യാപിക ഷൈനി ടീച്ചർ,മാനേജർ പി.ടി.ടെറിഷ്, പഞ്ചായത്ത് അംഗം സൗദ അബൂബക്കർ, പി.ടി.എ.പ്രെസിഡന്റ് ഷബീർ എന്നിവർ
പങ്കെടുത്തു.ചടങ്ങിൽ നൂറിന്റെ നിറവിൽ എത്തിയ സുഭദ്ര ടീച്ചറെ പൊന്നാട അണിയിച്ചും, മൊമെന്റോ നൽകിയും ആദരിച്ചു. പി.ടി.എ. എം.പി.ടി.എ. ഒ.എസ്.എ അംഗങ്ങളും സ്കൂളിലെ വിരമിച്ച അധ്യാപകരും,വിദ്യാർത്ഥികളും,കുടുംബാംഗങ്ങളും സംബന്ധിച്ച ചടങ്ങിൽ മാനേജ്‍മെന്റിന്റെ ഉപഹാരം പി.ടി. ടെറിഷ് ടീച്ചർക്ക് സമ്മാനിച്ചു.ടീച്ചറുടെ വകയായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പി.ടി.എ , എം.പി.ടി.എ , ഒ.എസ്.എ,അംഗങ്ങൾക്കും,വിരമിച്ച അധ്യാപകർക്കും സ്നേഹവിരുന്ന് ഒരുക്കി.ഒ. എസ്. എ സെക്രട്ടറി ജമാൽ കരിക്കാട് ,റിട്ടയഡ് അധ്യാപക പ്രധിനിധി കുഞ്ഞാമ്മ ടീച്ചർ,സ്റ്റാഫ് പ്രധിനിധി ശേഭ ടീച്ചർ എന്നിവർ സംസാരിച്ചു