• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോഴ ആരോപണത്തിനു പിന്നില്‍ ആന്റണി രാജു; കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ശ്രമം- തോമസ്.കെ തോമസ്

ckmnews by ckmnews
October 25, 2024
in UPDATES
A A
കോഴ ആരോപണത്തിനു പിന്നില്‍ ആന്റണി രാജു; കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ശ്രമം- തോമസ്.കെ തോമസ്
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ്. ഇതുമായി ബന്ധപ്പെട്ടുവന്ന ആരോപണങ്ങളും വാര്‍ത്തകളുമെല്ലാം അടിസ്ഥാനരഹിതമാണെന്നും താന്‍ മന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരം ആരോപണം വരുന്നതെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണവെ തോമസ് കെ. തോമസ് വ്യക്തമാക്കി.”ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹത്തിന് തന്നോട് എന്തിനാണ് വ്യക്തിവൈരാഗ്യമെന്ന് അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ കമ്മിറ്റികൂടി ഐകകണ്ഠ്യേന ഒരു തീരുമാനമെടുത്തു. ആ തീരുമാനം പുറത്തുവന്നപ്പോഴാണ് ഈ ആരോപണം വരുന്നത്. ഇതില്‍ ഗൂഢാലോചനയുണ്ട്.100 കോടിയെന്നൊക്കെയുള്ള വലിയൊരു കാര്യം നിയമസഭാ ലോബിയിലാണോ ചര്‍ച്ച ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. എംഎല്‍എമാരും അവരുടെ അതിഥികളും സെക്രട്ടറിമാരുമടക്കം പലരും കയറിയിറങ്ങുന്ന നിയമസഭയുടെ ലോബിയില്‍ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും ചര്‍ച്ച ചെയ്യുമോ”. കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കാനെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ആന്റണി രാജു തോമസ് ചാണ്ടിയേയും ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ആരോപിച്ചു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ തോമസ് കെ. തോമസ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചിരുന്നു.

Related Posts

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്
UPDATES

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
44
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു
UPDATES

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
33
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു
UPDATES

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
19
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
30
ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു
UPDATES

ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു

July 25, 2026
53
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി
UPDATES

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

July 25, 2026
15
Next Post
ഇനി കൂടുതൽ മലയാളം പടങ്ങൾ ചെയ്യുന്നു, നഹാസ്, സൗബിൻ സിനിമകൾ ഉടനെന്ന് ദുൽഖർ സൽമാൻ

ഇനി കൂടുതൽ മലയാളം പടങ്ങൾ ചെയ്യുന്നു, നഹാസ്, സൗബിൻ സിനിമകൾ ഉടനെന്ന് ദുൽഖർ സൽമാൻ

Recent News

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
174
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
20
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
31
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025