ചങ്ങരംകുളം:പ്രശസ്ഥമായ കണ്ണേങ്കാവ് പൂരം വെള്ളിയാഴ്ച നടക്കും.കരിങ്കാളി വരവിന് പേര് കേട്ട ഉത്സവത്തിന് ഇത്തവണയം രണ്ടായിരത്തോളം കരിങ്കാളികള്‍ എത്തുമെന്നാണ് കരുതുന്നത്.മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ നിന്നായി പതിനായിരങ്ങള്‍ ഉത്സവം കാണാന്‍ ഒഴുകിയെത്തും.വൈകിയിട്ട് 7 മണി മുതല്‍ നടക്കുന്ന വെടിക്കെട്ട് കാണാനെത്തുവരുടെ തിരക്കില്‍ ചങ്ങരംകുളം മുതല്‍ മൂക്കുതല ക്ഷേത്രം വരെയുള്ള ഭാഗങ്ങള്‍ ജനനിബിഢമാകും.വ്യാഴാഴ്ച വൈകിയിട്ട് മുതല്‍ ആരംഭിക്കുന്ന പൂരവാണിഭം വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളും.വാണിഭം കാണാനും നിരവധി ആളുകളാണ് ഇവിടെ എത്തുക.ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രവും പരിസരവും പൂര്‍ണ്ണമായും നിരീക്ഷിക്കുന്നതിനായിസിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.ഉത്സവം പൂര്‍ണ്ണമായും വെടിക്കെട്ട് അടക്കം സിഎന്‍ ടിവി യുടെ ഫെയ്സ് ബുക്ക് യൂറ്റൂബ് ചാനലുകളില്‍ ലൈവായി കാണുന്നതിനുള്ള സൗകര്യവും സിഎന്‍ ടിവി ഒരുക്കിയിട്ടുണ്ട്.കൂടാതെ ചങ്ങരംകുളത്തും ഉത്സവ പറമ്പിലും ഒരുക്കിയ ബിഗ് സ്ക്രീനില്‍ ഉത്സവം തത്സമയം കാണാനുള്ള സൗകര്യവും സിഎന്‍ ടിവി ഒരുക്കിയിട്ടുണ്ട്