എടപ്പാൾ:പതിനാറാം നൂറ്റാണ്ട് മുതലുള്ള വാദ്യകലകളുടെ ചരിത്രവും ആ കലകള്‍ക്കായി ജീവിച്ച് മരിച്ചവരുടെയും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ 13000 ത്തില്‍ പരം കലാകാരന്‍മാരുടെ സമ്പൂര്‍ണ്ണ ചരിത്രം ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘തക്കിട്ട’പുസ്തകം വ്യാഴാഴ്ച പുറത്തിറക്കുമെന്ന് പുസ്തകം തയ്യാറാക്കിയ സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യം ഡയറക്ടര്‍ സന്തോഷ് ആലംകോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചെണ്ട,തിമില,ഇലത്താളം,മദ്ദളം,കുഴല്‍,ഇടക്ക,കുറുംകുഴല്‍ അടക്കമുള്ള കലകള്‍ക്കായി ജീവിതം ഉഴിഞ്ഞ് വച്ച കലാകാരന്‍മാരുടെ ചരിത്രംഉൾപ്പെടുത്തിയാണ് 2000 പേജുള്ള ‘തകിട്ട്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കലാജീവിതം നയിച്ച ഗുരുക്കന്മാർ,ഇവരുടെ കുടുംബാംഗങ്ങൾഎന്നിവയുൾപ്പെടെയുള്ള വിവരങ്ങൾപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.15 വാദ്യ കലാകാരൻമാർ,സംഗീതനായകർഎന്നിവർ വാദ്യകലയുടെ വിവിധവഴികളിലൂടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച്പഠിച്ചാണ് സമഗ്രമായവിവരങ്ങളടങ്ങിയ പുസ്തകം തയ്യാറാക്കിയത്.2018 മുതല്‍കാസര്‍കോഡ് മുതൽ തിരുവനന്തപുരം വരെ വരെ വിവിധ സ്ഥലങ്ങളിൽസഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഇത്രയും സമഗ്രമായ വിവരങ്ങൾ ശേഖരിച്ചതെന്ന് സന്തോഷ് ആലംകോട് പറഞ്ഞു.വാദ്യകലാകാരൻമാർക്ക്കൈപ്പുസ്തകമായി ഉപയോഗിക്കാവുന്നരൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.27ന് വ്യാഴാഴ്ച 10മണിക്ക് എടപ്പാള്‍ കണ്ടനകത്ത് സോപാനം സഭാഹാളില്‍ വെച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍,കരിവെള്ളൂര്‍ മുരളി,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി,ചാത്തനാത്ത് അച്ചുതനുണ്ണി,സിഎം നീലകണ്ഠന്‍,ആലംകോട് ലീലാകൃഷ്ണന്‍ തുടങ്ങി കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് പുസ്തക സമര്‍പ്പണം നടത്തും.എംഎല്‍എ കെടി ജലീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും










